നടിയുടെ കാലിൽ ചുംബിച്ച സംഭവം : വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ വിവാദം സ‍ൃഷ്ടിച്ചിരുന്നു. അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ നടിയുടെ കാലില്‍ ചുംബിക്കുന്നതും നക്കുന്നതുമാണ് വിമർശനത്തിന് കാരണമായത്.

നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി സംവിധായകന്‍ ചുംബിച്ചത്. വീഡിയോ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിച്ചതെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു.