ഗുജറാത്തിൽ ചരിത്ര വിജയത്തിലേക്ക് ബിജെപി, മോദിയുടെ 2002 ലെ റെക്കോഡ് തിരുത്തി ലീഡിങ്

ഗാന്ധി നഗർ: മൂന്ന് പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ ജനപ്രീതിക്ക് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ചരിത്ര വിജയത്തിലേക്ക്. 147 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് വെറും 23 സീറ്റുകളിലേക്ക് ഒതുങ്ങി. ആം ആദ്മി 8 സീറ്റുകളിൽ മുന്നേറുന്നു.

മറ്റുള്ളവർ 4 സീറ്റുകളിലും മുന്നേറുന്നു. അതേസമയം 2002 ലെ ടീം മോദിയുടെ വിജയത്തെ മറികടന്നുള്ള വിജയമാണ് ഇത്തവണ ഗുജറാത്തിൽ ബിജെപി നേടാനൊരുങ്ങുന്നത്. ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാത്ത നിലയിലേക്കാണ് ഗുജറാത്തിലെ ബിജെപിയുടെ വിജയക്കുതിപ്പ്.