സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കേരളോത്സവത്തിലൂടെ ലഭിച്ചത് വലിയ പ്രചാരണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് വലിയ പ്രചാരണം നൽകാൻ കേരളോത്സവത്തിലൂടെ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ കേരളോത്സവം കൂട്ടാലിട ജെഎസ്‌സി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കേരളോത്സവത്തിന്റെ കാര്യത്തിൽ കാണാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തുമായി ചേർന്നാണ് ജില്ലാ കേരളോത്സവം നടത്തുന്നത്. അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ നാല് വേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.