തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് എട്ട് കിലോയിലധികം കഞ്ചാവ്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8. 215 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്. ക്രിസ്മസ്–പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിൻ വഴി കഞ്ചാവ് കടത്തുന്നു എന്ന വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8.215 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചി‍നുള്ളിൽ സീറ്റിനടിയിൽ നാലു പൊതികളിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

എക്സൈസ് എൻഫോഴ്‌സ്‌‍മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷൽ സ്‌‍ക്വാഡ് സർക്കിൾ ഇൻസ്‌‍പെക്ടർ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേനയിലെ എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.